Login Logout

ആശാളി

ഫലകം:Prettyurl ഫലകം:Taxobox

ആയുർവേദത്തിലെ പ്രധാനമായ ഒരു ഔഷധസസ്യം ആണ്‌ ആശാളി. ഇതിന്റെ സംസ്കൃതനാമം ചന്ദ്രശൂരാ എന്നും ഇംഗ്ലീഷിൽ Common Cress എന്നറിയപ്പെടുന്ന ഇതിന്റെ ശാസ്ത്രീയനാമം Lepidium sativum എന്നാണ്‌<ref name="ref1"> ഡോ.കെ.രാമൻ നമ്പൂതിരിയുടെ അത്ഭുതഔഷധച്ചെടികൾ എന്ന പുസ്തകത്തിൽ നിന്നും, താൾ 28,29. H&C Publishing House, Thrissure</ref>.

സവിശേഷതകൾ‍

Lepidium sativum vdg.jpg

ആശാളി കടുകിന്റെ ആകൃതിയിലുള്ള ഒരു സസ്യമാണ്‌. വളരെ ചെറിയ സസ്യം കൂടിയാണ്‌ ആശാളി. പൂവിന്‌ നീല നിറവും സസ്യത്തിന്‌ സുഗന്ധവുമുണ്ട്<ref name="ref1"/>.

രസാദി ഗുണങ്ങൾ

രസം :കടു, തിക്തം

ഗുണം :ലഘു, രൂക്ഷം, തീക്ഷ്ണം

വീര്യം :ഉഷ്ണം

വിപാകം :കടു <ref name="vns1">ഔഷധ സസ്യങ്ങൾ-2, ഡോ. നേശമണി, കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട്</ref>

ഔഷധയോഗ്യ ഭാഗം

വിത്ത് <ref name=" vns1"/>


ഔഷധം

ആശാളി കമ്പ്യൂട്ടർ കീബോ‌ർ‌ഡിൽ

ചെറിയ രീതിയിലുള്ള പരിക്കുകൾക്ക് ആശാളിച്ചെടി പാലിൽ അരച്ച് കുടിക്കുന്നത് നല്ലതാണ്‌. കൂടാതെ ത്വക്ക് രോഗങ്ങൾ, വാതം, നേത്ര രോഗങ്ങൾ എന്നിവയ്ക്കു മരുന്നായും, മുലപ്പാൽ വർദ്ധിപ്പിക്കുന്നതിനും ആശാളി മരുന്നായി ഉപയോഗിക്കുന്നു<ref name="ref1"/>. ആശാളി, കിരിയാത്ത്, ജീരകം എന്നിവ സമമെടുത്ത് ജീരകകഷായത്തിൽ അരച്ച് വെരുകിൻ പുഴുവും ചേർത്ത് ഗുളികരൂപത്തിൽ ഉരുട്ടി നിഴലിൽ വച്ച് ഉണക്കി ഓരോ ഗുളികകളായി ജീരകകഷായത്തിൽ അരച്ച് കഴിച്ചാൽ ഹൃദ്രോഗത്തിന്റെ ആദ്യരൂപമായ അഞ്ചേനാ പെക്ടോറിസ് എന്ന അവസ്ഥ മാറുന്നതാണ്‌<ref name="ref1"/>.

അവലംബം

<references/>

പുറത്തേക്കുള്ള കണ്ണികൾ

http://ayurvedicmedicinalplantsasdf.blogspot.com/plants/2077.html


ഫലകം:Plant-stub

"https://ml.indianmedicinalplants.info/index.php?title=ആശാളി&oldid=944" എന്ന താളിൽനിന്നു ശേഖരിച്ചത്