Login Logout

ആരോഗ്യപ്പച്ച

ഫലകം:Prettyurl ഫലകം:Taxobox പശ്ചിമഘട്ട വനമേഖലയിൽ കാണപ്പെടുന്ന ഒരു ഔഷധസസ്യമാണ്‌ ആരോഗ്യപ്പച്ച. ട്രൈക്കോപ്പസ് സൈലനിക്കസ് (Trichopus zeylanicus) എന്ന ശാസ്ത്രീയനാമത്തിൽ അറിയപ്പെടുന്ന ഇതിന്റെ സംസ്കൃതനാമം ഋഷിഭോജ്യം, ജീവനി എന്നിങ്ങനെയാണ്‌. ഇത് കഷായം, തിക്തം എന്നീ രസങ്ങളോടുകൂടിയതും, ലഘു - രൂക്ഷ ഗുണത്തോടും ഉഷ്ണവീര്യത്തോടും കൂടിയുള്ള ഒരു സസ്യമാണ്‌<ref name>http://ayurvedicmedicinalplantsasdf.blogspot.com/plants/928.html</ref>.

ഘടന

ഏകദേശം 30 സെന്റീമീറ്റർ വരെ പൊക്കത്തിൽ വളരുന്ന ഒരു വള്ളിച്ചെടിയാണ്‌. ഇലകൾ ത്രികോണാകൃതിയിലുള്ളതും കടും പച്ചനിറത്തിലുള്ളതുമാണ്‌. ഇതിനാലായിരിക്കണം ഈ സസ്യത്തിന്‌ ആരോഗ്യപച്ച എന്ന പേര്‌ ലഭിച്ചതെന്നു കരുതുന്നു. വളരെ ചെറിയപൂക്കൾ, ഏലക്കായെപ്പൊലെയുള്ള ചെറിയ കായ്കൾ എന്നിവയാണ്‌ ഇതിനുള്ളത്. പാകമാകാത്ത കായ്കൾക്ക് എണ്ണമയം ഉണ്ടായിരിക്കും<ref name>http://ayurvedicmedicinalplantsasdf.blogspot.com/plants/928.html</ref>.

അവലംബം

<references/>

ഫലകം:Plant-stub (indianmedicine.eldoc.ub.rug.nl/root/A3/184a/ )

"https://ml.indianmedicinalplants.info/index.php?title=ആരോഗ്യപ്പച്ച&oldid=932" എന്ന താളിൽനിന്നു ശേഖരിച്ചത്