Login Logout

അരൂത

ഫലകം:Prettyurl ഫലകം:Taxobox

ഉണക്കിയ പഴങ്ങൾ.

അധികം ഉയരം വയ്ക്കാത്ത ഒരു ഔഷധസസ്യമാണ്‌ അരൂത. സംസ്കൃതത്തിൽ സന്താപഃ എന്ന് അറിയപ്പെടുന്ന അരൂതയുടെ ആംഗലേയ നാമം Garden Rue എന്നാണ്‌. ഈ സസ്യത്തിന്റെ ഇലകളും കൊമ്പുകളും വളരെ മൃദുവാണ്‌. അരൂതച്ചെടി തോട്ടങ്ങളിൽ വച്ചുപിടിപ്പിച്ചാൽ പാമ്പുകൾ വരില്ല എന്നാണ്‌ വിശ്വാസം<ref name="ref1">ഡോ.കെ.ആർ.രാമൻ നമ്പൂതിരിയുടെ അത്ഭുത ഔഷധച്ചെടികൾ. താൾ 26-27. H&C Publishers,Thrissure. </ref>.

പേരിനുപിന്നിൽ

അരൂത ഏതെങ്കിലും വീടുകളിൽ നിന്നാൽ ആ വീട്ടിൽ ആർക്കും അപസ്മാരം വരില്ല എന്നും വിശ്വസിക്കുന്നു, കാരണം ആർക്കെങ്കിലും അപസ്മാരം വന്ന് വീഴാൻ തുടങ്ങുമ്പോൾ അരുത് വീഴരുത് എന്നു പറയാൻതക്ക ഔഷധമൂല്യം ഉള്ള ചെടിയാണിത്<ref name="ref1"/>. ഇങ്ങനെ അരുത് എന്നുള്ളതിനാൽ അരൂത എന്നപേര്‌ വന്നെതെന്നാണ്‌ ഇതിന്റെ പേരിലെ ഐതിഹ്യം. ഇംഗ്ലീഷിൽ ഗാർഡൻ റൂ എന്നും സംസ്കൃതത്തിൽ സന്താപഃ എന്നും പറയുന്നു. റൂട്ടാഗ്രാവിയോലൻസ് എന്നാണ് ശാസ്ത്രനാമം. റൂട്ടേസി എന്ന കുടുംബത്തിൽ പെടുന്നു. നാഗത്താലി എന്നും പേരുണ്ട്.

സവിശേഷതകൾ

ഈ സസ്യത്തിന്റെ ഇലകൾ കൈക്കുള്ളിൽ വച്ച് തിരുമ്മിയാൽ അവയ്ക്ക് കാച്ചിയ വെളിച്ചെണ്ണയുടെ മണം അനുഭവപ്പെടുന്നു. കൂടാതെ ഈ ഇലകളിൽ നിന്നും ഉത്പാദിപ്പിക്കുന്ന എണ്ണ ഔഷധഗുണമുള്ളതുമാണ്‌. നേത്രരോഗങ്ങൾക്ക് ഈ സസ്യത്തിന്റെ ഇലകൾ കഴുത്തിൽ കെട്ടിയിട്ടാൽ ആശ്വാസം ലഭിക്കും എന്നും വിശ്വസിക്കുന്നു. കുട്ടികൾക്കുണ്ടാകുന്ന അപസ്മാരത്തിന്‌ അരുതയിലയിൽ കാണപ്പെടുന്ന ഗുളിക രൂപത്തിലുള്ള പുഴുക്കളെ എണ്ണയിൽ തിളപ്പിച്ച് ദിവസത്തിൽ ഒരുനേരം 10 തുള്ളികൾ വീതം നൽകിയാൽ ആശ്വാസം ലഭിക്കും എന്ന് പറയപ്പെടുന്നു<ref name="ref1"/>.

രസാദി ഗുണങ്ങൾ

രസം  : തിക്തം

ഗുണം  : തീക്ഷണം

വീര്യം  :ഉഷ്ണം

വിപാകം :കടു

ഔഷധയോഗ്യ ഭാഗം

തൈലം, ഇല

ഔഷധങ്ങൾ

കുട്ടികളിലെ അപസ്മാരം പ്രതേകിച്ചും 10 വയസ്സിൽ താഴെ പ്രായമുള്ള കുട്ടികളിലെ അപസ്മാരം, പനി, ശ്വാസംമുട്ടൽ എന്നീ അസുഖങ്ങൾക്ക്, അരൂത സമൂലം ഇടിച്ചുപിഴഞ്ഞെടുത്ത നീരിൽ സമം വെളിച്ചെണ്ണയും പശുവിൻ നെയ്യ്ചേർത്ത് അരൂതയുടെ ഇലതന്നെ അരച്ച് കൽക്കം ചേർത്ത് ചെറിയ ചൂടിൽ വേവിച്ച് കട്ടിയാകമ്പോൾ അരിച്ച് ; ഒരു തവണ ഏഴോ പതിനാലോ തുള്ളിവീതം കഴിക്കുകയും, ശരീരമാസകലം പുരട്ടുകയും ചെയ്താൽ ആശ്വാസം ലഭിക്കും. കൂടാതെ ഈ ഔഷധം അതിസാരം, വയറുവേദന തുടങ്ങിയ അസുഖങ്ങൾക്കും ഉപയോഗപ്രദമാണ്‌<ref name="ref1"/>.

കുട്ടികൾക്കുണ്ടാകുന്ന ശ്വാസം മുട്ടലിന്‌ പ്രതിവിധിയായി അരൂതയില ഉണക്കി കത്തിച്ച ആവി ശ്വസിച്ചാൽ മതിയാകും. കുട്ടികളുടെ കോച്ചിവലി, ശ്വസന സംബന്ധമായ അസുഖം,കഫത്തിറ്റെ ജ്വരം എന്നിവയ്ക്കും ചിലതരം ഉന്മാദത്തിനും അരൂതയിലയുടെ നീര്‌ നൽകിയാൽ മതിയാകും<ref name="ref1"/>. അരൂതയില ഉണക്കിപ്പൊടിച്ച് ഏലത്തിരി, ജാതിക്ക, ഗ്രാമ്പു എന്നിവ ചേർത്ത് പൊടിച്ച് അജീർണ്ണം എന്ന അസുഖത്തിന്‌ നൽകുന്നു<ref name="ref1"/>.

അരൂത

അരൂത ഒരു വിഷ സസ്യമാണു്. ആയതുകൊണ്ട് കുട്ടികൾക്ക് ഈ മരുന്നു് കൊടുക്കുമ്പോൾ ശ്രദ്ധിക്കേണ്ടതാണു്..<ref> ഔഷധസസ്യങ്ങളുടെ അത്ഭുതപ്രപഞ്ചം- മാത്യു മടുക്കക്കുഴി, കറന്റു് ബുക്സ്</ref>


അവലംബം

<references/>

പുറത്തേക്കുള്ള കണ്ണികൾ

ഫലകം:Plantstub

"https://ml.indianmedicinalplants.info/index.php?title=അരൂത&oldid=904" എന്ന താളിൽനിന്നു ശേഖരിച്ചത്