സ്വകാര്യതാളുകൾ
User menu

അടപതിയൻ

ആയുർവേദ ഔഷധസസ്യങ്ങൾ സംരംഭത്തിൽ നിന്ന്

ഫലകം:Taxobox

Apocynaceae കുടുംബത്തിൽപ്പെടുന്ന ഒരു ഔഷധസസ്യമാണ്‌ അടപതിയൻ. ഫലകം:ശാനാ. ഇത് നാഗവല്ലി, അടകൊടിയൻ എന്നീ പേരിലും അറിയപ്പെടുന്നു.

ഉള്ളടക്കം

പേരിനു പിന്നിൽ

അടപതിയൻ സംസ്കൃതത്തിൽ അർക്കപുഷ്പി, ക്ഷീരിണി, പയസ്വിനി, നാഗവല്ലീ എന്നീ പേരുകളിൽ അറിയപ്പെടുന്നു‌. ഹിന്ദിയിൽ ഛരീവേല എന്നും തമിഴിൽ പാലൈകീര എന്നും തെലുങ്കിൽ പലകുര എന്നുമാണ്‌ ഈ സസ്യത്തിന്റെ പേര്‌. <ref>http://www.flowersofindiaasdf.blogspot.com/catalog/slides/Holostemma%20Creeper.html</ref>

വിതരണം

കേരളം, മഹാരാഷ്ട്ര, കൊങ്കൺ‍ തീരങ്ങൾ, ഗുജറാത്ത്, എന്നിവിടങ്ങളിൽ കണ്ടുവരുന്നു. നല്ല ചൂടും മഴയുമാണ്‌ അനുകൂല കാലാവസ്ഥ.

വിവരണം

അടപതിയന്റെ ഉണങ്ങിപ്പൊട്ടിയ കായക്കുള്ളിൽ നിന്നും അപ്പൂപ്പൻ താടികൾ പറക്കുന്നു

ചിരസ്ഥായിയായ ചാരുലതകൾ, കറയുണ്ട്, വേരുകൾ തടിച്ചതാണ്. ചെടിയുടെ പ്രായവും അന്നജത്തിന്റെ അളവും അനുസരിച്ച് വേരുകളുടെ കനത്തിൽ വ്യത്യാസം വന്നിരിക്കും. ഇലകൾ സമ്മുഖമായി വിന്യസിച്ചിരിക്കുൻ, 7-15 സെന്റിമീറ്റർ നീളവും 5-10 സെന്റിമീറ്റർ വീതിയുമുള്ള ഇലകളുടെ മുകൾ ഭാഗം മിനുസമുള്ളതും അടിഭാഗം രോമാവൃതവും ആണ്‌

രസാദി ഗുണങ്ങൾ

രസം :മധുരം

ഗുണം :ലഘു, സ്നിഗ്ധം

വീര്യം :ശീതം

വിപാകം :മധുരം <ref name="vns1">ഔഷധ സസ്യങ്ങൾ-2, ഡോ. നേശമണി, കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട്</ref>

ഔഷധയോഗ്യ ഭാഗം

വേര് <ref name=" vns1"/>

ഔഷധ ഉപയോഗം

സുകുമാരഘൃതം,ജീവന്ത്യദിഘൃതം, ജീവന്ത്യാദി ചൂർണം,ജീവന്ത്യാദി കഷായം എന്നിവ ഉണ്ടാക്കാൻ ഉപയോഗിക്കുന്നു.<ref> ഔഷധ സസ്യങ്ങളുടെ അത്ഭുത പ്രപഞ്ചം- ശ്രീ. മാത്യു മറ്റുക്കക്കുഴി- കറന്റു ബുക്സ്.</ref> മാനസമിത്രം വടകം ഉണ്ടാക്കാനും ഉപയോഗിക്കുന്നു.<ref>എം. ആശാ ശങ്കർ, പേജ്9- ഔഷധ സസ്യങ്ങൾ കൃഷിയും ഉപയോഗവും, കേരള കാർഷിക സർവകലശാല. </ref>

കണ്ണിനുണ്ടാവുന്ന രോഗങ്ങൾക്കും ശരീര പോഷണക്കുറവിനും, രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിനുമുള്ള രസായനങ്ങളിലുമാണ് അടപതിയൻ കിഴങ്ങ് പ്രധാനമായും ഉപയോഗിക്കുന്നത്. ശരീരപുഷ്ടിക്ക് അടപതിയൻ വേര് പാലിൽ വേവിച്ച് വെയിലത്തുണക്കി പൊടിച്ചെടുത്ത ചൂർണ്ണം 6 ഗ്രാം വീതം ദിവസവും രാത്രി പാലിൽ സേവിക്കാം<ref>http://kif.gov.in/ml/index.php?option=com_content&task=view&id=104&Itemid=29</ref>

ഇലകൾ

ഇനങ്ങൾ

കേരല കാർഷിക സർവ്വകലാശാല ജീവ<ref>http://www.old.kerala.gov.in/economic_2007/chapter4.pdf പേജ് നം.30 Aromatic & Medicinal Plants എന്ന വിഭാഗത്തിൽ നിന്നും ശേഖരിച്ച തീയതി 22-05-2013</ref> എന്ന ഇനം 2006 പുറത്തിറക്കിയിട്ടുണ്ട്.<ref>കേരള കാർഷിക സർവ്വകലാശാല സൈറ്റിൽ നിന്നും Aromatic & Medicinal Plants വിഭാഗത്തിൽ Adapathyan ശേഖരിച്ച തീയതി 22-05-2013</ref>

അവലംബം

<references/>

പുറത്തേക്കുള്ള കണ്ണികൾ

ഫലകം:WS ഫലകം:CC

ഫലകം:Plantstub

  • ഈ താൾ അവസാനം തിരുത്തപ്പെട്ടത്: 03:43, 22 ഓഗസ്റ്റ് 2018.
  • ഈ താൾ 107 തവണ സന്ദർശിക്കപ്പെട്ടിട്ടുണ്ട്.