Login Logout

അങ്കോലം

ഫലകം:Prettyurl ഫലകം:Taxobox ഫലകം:Infobox Ayurmedplants Alangium salviifolium എന്ന ശാസ്ത്രീയനാമമുള്ള അങ്കോലം ഹിന്ദിയിൽ അംഗോൾ ധീര, സംസ്കൃതത്തിൽ അങ്കോല എന്നും അറിയപ്പെടുന്നു. 3 മീറ്റർ മുതൽ 10 മീറ്റർ വരെ ഉയരത്തിൽ വളരുന്ന അങ്കോലത്തിന്റെ വേര്, കായ എന്നിവ ആയുർവേദത്തിൽ മരുന്നായി ഉപയോഗിക്കുന്നു. <ref>http://ml.indianmedicinalplants.info/catalog/slides/Sage%20Leaved%20Alangium.html</ref> മരത്തൊലിക്ക് മഞ്ഞ കലർന്ന തവിട്ടുനിറം. ഇലപൊഴിക്കുന്ന ചെറിയ മരം. പേപ്പട്ടി വിഷത്തിനുപയോഗിക്കുന്ന ആയുർവേദ ഔഷധം. മുള്ളുള്ള മരം. തടി വണ്ണം വയ്ക്കാറില്ല. തമിഴ്‌നാട്, കർണ്ണടക, ശ്രീലങ്ക എന്നിവിടങ്ങളിൽ കണ്ടുവരുന്നു. മാംസളമായ ഉരുണ്ട പഴങ്ങൾ. പക്ഷികൾ, കുരങ്ങൻ, അണ്ണാൻ എന്നിവ വഴി വിത്തുവിതരണം നടക്കുന്നു. തൊലിയിൽ അലാൻജിൻ എന്ന ഘടകം അടങ്ങിയിരിക്കുന്നു. അങ്കോലം ചേർത്തുണ്ടാക്കുന്ന എണ്ണയാണ് അങ്കോലാദി എണ്ണ. തടിക്ക് ഭാരവും ഉറപ്പും ഉണ്ട്. കാതലിന് ഇളം കറുപ്പ് നിറം. വാതത്തിനും അസ്ഥിരോഗത്തിനും ഉപയോഗിക്കാറുണ്ട്. ഇലയും തടിയും കീടനാശിനിയായി ഉപയോഗിക്കാറുണ്ട്.<ref>http://www.pfaf.org/user/Plant.aspx?LatinName=Alangium+platanifolium</ref>. ഇലകൾ ഭക്ഷണമായി ഉപയോഗിക്കാറുണ്ടെന്നു കാണുന്നു. <ref>http://practicalplants.org/wiki/Alangium_platanifolium</ref>

  1. ആങ്കോലതൈലം പലവിധ മാന്ത്രികപ്രവർത്തനങ്ങൾക്കും ഉപയോഗിക്കുന്നു.
  2. കക്ഷപുടം ഗ്രന്ഥത്തിൽ വിശദമായി പറയുന്നുണ്ട് അങ്കോലത്തിന്റെ മാന്ത്രികസിദ്ധികളെപ്പറ്റി.

രസാദി ഗുണങ്ങൾ

രസം :കഷായം, തിക്തം, കടു

ഗുണം :ലഘു, സ്നിഗ്ധം, തീക്ഷ്ണം, സരം

വീര്യം :ഉഷ്ണം

വിപാകം :കടു <ref name="vns1">ഔഷധ സസ്യങ്ങൾ, ഡോ. നേശമണി, കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട്</ref>

ഔഷധയോഗ്യ ഭാഗം

വേര്, ഇല, കായ് <ref name=" vns1"/>

മറ്റു ഭാഷകളിലെ പേരുകൾ

Sage Leaved Alangium • Hindi: Ankol अंकोल • Urdu: Ankula • Malayalam: Arinjl • Telugu: Urgu • Kannada: Ankolamara • Sanskrit: Ankolah • Tamil: Alandi (ഇന്റർനെറ്റിലെ പലയിടത്തുനിന്നും ശേഖരിച്ച പേരുകളാണിവ, തെറ്റുകളുണ്ടായേക്കാം)

ചിത്രശാല

അവലംബം

<references/> പ്രജിൽ പീറ്റയിൽ- മാന്ത്രിക സസ്യ പഠനം

പുറത്തേക്കുള്ള കണ്ണികൾ

ഫലകം:CC ഫലകം:Plant-stub

ഫലകം:Navbox

"https://ml.indianmedicinalplants.info/index.php?title=അങ്കോലം&oldid=3167" എന്ന താളിൽനിന്നു ശേഖരിച്ചത്